ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാകില്ല; നിലപാട് വ്യക്തമാക്കി വി.എം.സുധീരന്‍

vm sudheeran

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്ത്.

സുധീരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു വന്നതോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി മത്സര രംഗത്തേക്ക് വരുന്നത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്നും സ്വീകാര്യതയുള്ള പുതുമുഖങ്ങളെ സ്ഥാനാര്‍ഥികളാക്കണമെന്നും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

Top