എംഎല്‍എമാര്‍ മത്സരിക്കേണ്ടതില്ലെന്ന്; അതൃപ്തി രേഖപ്പെടുത്തി ജോസഫ് വിഭാഗം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞ കേരളകോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റിന്റെ അഭിപ്രായത്തോട് ജോസഫ് വിഭാഗം അതൃപ്തി പ്രകടിപ്പിച്ചു.

ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എടുത്തു പറഞ്ഞു കൊണ്ടാണ് അതൃപ്തി പ്രകടിപ്പിച്ചത്. അന്ന് ആര്‍ക്കും എതിര്‍പ്പ് ഇല്ലായിരുന്നുവെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പറഞ്ഞു.

പി.ജെ.ജോസഫ് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുമ്പോഴായിരുന്നു എംഎല്‍എമാര്‍ മത്സരിക്കേണ്ടതില്ലെന്നും വിജയ സാധ്യതയുള്ള മറ്റുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്നും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞത്. ജോസഫിനെ ഉന്നം വെച്ച് നടത്തിയ ഈ അഭിപ്രായ പ്രകടനമാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.

Top