വിവിപാറ്റ് രസീതുകള്‍ എണ്ണുക തന്നെ വേണം; സുപ്രീംകോടതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണേണ്ടതാണെന്ന് സുപ്രീം കോടതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സത്യവാങ്മൂലം നല്‍കി. ആംആദ്മി പാര്‍ട്ടി, ടിഡിപി തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മെയ് 23നാണ് നിശ്ചയിച്ചിരിക്കുന്നതെന്നും വിവി പാറ്റ് രസീതുകള്‍ എണ്ണേണ്ടി വന്നാല്‍ ഫലപ്രഖ്യാപനം പിന്നെയും ആറു ദിവസം വരെ നീണ്ടുപോകാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണിയാല്‍ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ഒന്‍പത് ദിവസമെങ്കിലും വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, ഫലപ്രഖ്യാപനം എത്ര തന്നെ വൈകിയാലും കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്.

Top