വടകരയില്‍ ആര്‍എംപിയെ കോണ്‍ഗ്രസ് ഉപകരണമാക്കി മാറ്റിയെന്ന് പി ജയരാജന്‍

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപിയെ കോണ്‍ഗ്രസ് ഉപകരണമാക്കി മാറ്റിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍.

ബിജെപി യിലേക്കുള്ള പാലമായിട്ടാണ് കോണ്‍ഗ്രസ് ആര്‍എംപിയെ ഉപയോഗിക്കുന്നതെന്നും ആര്‍എംപി ഒരു ചെറിയ പാര്‍ട്ടിയാണെന്നും കോ-ലീ-ബി സഖ്യത്തെ പരാജയപ്പെടുത്തിയ ചരിത്രം വടകരയ്ക്ക് ഉണ്ടെന്നും ജയരാജന്‍ പറഞ്ഞു.

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പ്രചാരണം ആരംഭിച്ചത് ടി പി ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്നാണ്. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മുരളീധരന്‍ പോരാട്ടം അക്രമത്തിനെതിരെയാണെന്ന് വ്യക്തമാക്കിയിരുന്നു.

Top