സിപിഐയുടെ സ്ഥാനാര്‍ഥിപ്പട്ടിക മാര്‍ച്ച് ഏഴിന് പുറത്തിറക്കും; വ്യക്തമാക്കി കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: സിപിഐയുടെ സ്ഥാനാര്‍ഥിപ്പട്ടിക മാര്‍ച്ച് ഏഴിന് പുറത്തിറക്കുമെന്ന് അറിയിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

തിരുവനന്തപുരം സീറ്റ് ആര്‍ക്കും വിട്ടു നല്‍കില്ലെന്നും അത്തരമൊരു ചര്‍ച്ച മുന്നണിയില്‍ വന്നിട്ടില്ലെന്നും തിരുവനന്തപുരം സീറ്റിനെ ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കമില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള ചര്‍ച്ച ഇതുവരെ സിപിഐ ആരംഭിച്ചിട്ടില്ല. കോടിയേരിയുടെ പ്രചാരണജാഥ അവസാനിച്ച ശേഷം മാര്‍ച്ച് 3, 4 തീയതികളില്‍ സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും യോഗം ചേരും. അടുത്ത മാസം 5ന് ദേശീയ സെക്രട്ടേറിയറ്റും, 6, 7 തീയതികളില്‍ ദേശീയ എക്‌സിക്യൂട്ടീവും യോഗം ചേരും,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top