വാഗ്ദാനങ്ങള്‍ നിരവധി; സിപിഐ പ്രകടന പത്രിക പുറത്തു വിട്ടു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിപിഐ പ്രകടന പത്രിക പുറത്തു വിട്ടു.

നിരവധി വാഗ്ദാനങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് പ്രകടനപത്രികയെന്നും ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തുവിട്ടു കൊണ്ട് ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

കര്‍ഷകര്‍ക്ക് ഉല്പാദന ചെലവിന്റെ 50 ശതമാനത്തിലധികം വരുമാനം ഉറപ്പുവരുത്തും

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും

ജോലി ചെയ്യുക എന്നത് മൗലിക അവകാശമാക്കും

തൊഴില്‍ രഹിതരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കും

എല്ലാ പെന്‍ഷന്‍കാര്‍ക്കും ചുരുങ്ങിയ പെന്‍ഷന്‍ 9000 രൂപയാക്കും

സത്രീകള്‍ക്ക് എല്ലാ മേഖലയിലും 33 ശതമാനം തൊഴില്‍ സംവരണം

ആദായ നികുതി നല്‍കാത്ത എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും പെന്‍ഷന്‍

ആസൂത്രണ കമ്മീഷന്‍ തിരിച്ചുകൊണ്ടുവരും

ന്യൂനപക്ഷങ്ങള്‍ക്കായി രജീന്ദ്ര സച്ചാര്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കും

ജിഡിപിയുടെ 10 ശതമാനം വിദ്യാഭ്യാസ മേഖലക്കായി നീക്കിവെക്കും

പ്രൈമറി മുതല്‍ സെക്കന്ററി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കും

ജി ഡിപിയുടെ ആറ് ശതമാനം ആരോഗ്യമേഖലക്ക്

നദീസംയോജന പദ്ധതികള്‍ക്കായി ദേശീയതലത്തില്‍ സമവായം

ഡല്‍ഹിയ്ക്കും പുതുച്ചേരിക്കും പൂര്‍ണ സംസ്ഥാന പദവി

Top