സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായി; വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ടി.എന്‍ പ്രതാപന്‍

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍.

തനിയ്ക്ക് സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും സുരേഷ്‌ഗോപി സ്ഥാനാര്‍ഥിയായതോടെ നിരവധി ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നും മണ്ഡലത്തിലുടനീളം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെപസിസി യോഗതത്തില്‍ വെച്ചാണ് തന്റെ വിജയ സാധ്യത സംബന്ധിച്ച് പ്രതാപന്‍ ആശങ്ക പ്രകടിപ്പിച്ചത്. വിചാരിക്കാത്ത അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടാകാമെന്നു പറഞ്ഞ പ്രതാപന്‍ ഒരുപക്ഷേ നെഗറ്റീവ് വാര്‍ത്തയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കി.

Top