രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകര്‍ഷിച്ചില്ല; വിമര്‍ശനവുമായി ശിവസേന

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് ശിവസേന.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വിയാണ് ഉണ്ടായിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകര്‍ഷിക്കുന്നതായിരുന്നുവെന്നും ശിവസേന കുറ്റപ്പെടുത്തി. ശിവസേനയുടെ മുഖപത്രമായ
സാമ്‌നയിലാണ് കോണ്‍ഗ്രസിനെതിരെ ശിവസേന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ നാണംകെട്ട തോല്‍വിയാണ് കോണ്‍ഗ്രസിന് ഇത്തവണ ഉണ്ടായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകര്‍ഷിച്ചില്ല. രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ ആരിലും മതിപ്പുണ്ടാക്കിയില്ല, ശിവസേന വിമര്‍ശിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന എന്തെങ്കിലും കാര്യം രാഹുലിന്റെ പ്രസംഗങ്ങളില്‍ ഉണ്ടായിരുന്നോ എന്നും ശിവസേന ചോദിച്ചു.

കോണ്‍ഗ്രസില്‍ ഉള്ളത് പ്രവര്‍ത്തകരല്ല നേതാക്കളാണെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ നിന്നും കോണ്‍ഗ്രസിന്റെ വീക്ഷണം ഇപ്പോള്‍ നഷ്ടപ്പെട്ടെന്നും വിമര്‍ശിച്ച ശിവസേന പ്രിയങ്ക ഗാന്ധിയെയും കുറ്റപ്പെടുത്തി.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് ശിവസേന രംഗത്തെത്തിയിരുന്നു.

Top