നിലപാടില്‍ മാറ്റം; കണ്ണൂരില്‍ കെ. സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും

k SUDHAKARAN

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും.

അതേസമയം, നേരത്തെ മല്‍സരിക്കാനില്ലെന്ന് കെ.സുധാകരന്‍ അറിയിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുവാനാണ് തനിയ്ക്ക് താല്‍പര്യമെന്നും ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് വൈകുകയാണ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി.

ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ പിന്മാറിയതിനാല്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്ന കടമ്പയുണ്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി തുടരുമോ എന്നതില്‍ ഇന്ന് ധാരണയാകും. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുയര്‍ന്നിട്ടുണ്ട്. എന്നാല്‍, സിറ്റിംഗ് എം.എല്‍.എ ആയതിനാല്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി വേണം.

Top