പാര്‍ട്ടിയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കെ.സുധാകരന്‍

k SUDHAKARAN

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെങ്കിലും പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിലുള്ള അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍.

പ്രതിപക്ഷനേതാവും യുഡിഎഫ് കണ്‍വീനറും വേദിയിലിരിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരെ സുധാകരന്‍ ഉപദേശിച്ചത്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും സീറ്റ് തിരിച്ച് പിടിക്കാമെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും പ്രവര്‍ത്തിച്ച് കാണിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ആരും മുന്‍കൈയെടുക്കുന്നില്ലെന്നും പ്രവാസി വോട്ടുകള്‍ നഷ്ടപ്പെടുത്തിയാല്‍ വന്‍ തിരിച്ചടിയാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Top