കോണ്‍ഗ്രസ്സിനെ സംരക്ഷിക്കുന്നത് ദേവഗൗഡയുടെ പാര്‍ട്ടി വിമര്‍ശിച്ച് മോദി

Narendra Modi

ബംഗളൂരു: 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ദേവഗൗഡ ഇനിയും 100 വര്‍ഷം ജീവിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനെ സംരക്ഷിക്കുന്നത് എച്ച്.ഡി. ദേവഗൗഡയുടെ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യ നിര്‍മാര്‍ജനം വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയതെന്നും, എന്നാല്‍, പാവങ്ങളോടും കര്‍ഷകരോടും കടുത്ത അവഗണനയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് കാണിക്കുന്നതെന്നും മോദി വ്യക്തമാക്കി.

ജെഡിഎസിന് കോണ്‍ഗ്രസിനെ പാരാജയപ്പെടുത്താനോ സര്‍ക്കാര്‍ രൂപവത്കരിക്കാനോ കഴിയില്ലെന്നാണ് എല്ലാ സര്‍വേ ഫലങ്ങളും കാണിക്കുന്നത്. ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ രഹസ്യധാരണയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top