ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി

rahul-gandi

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പുരസ്‌കാരം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ ചൊല്ലി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലാണ് എഎപി നിലപാട് അറിയിച്ചിരിക്കുന്നത്.

അല്‍ക്ക ലാംബയോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാജി ആവശ്യപ്പെട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.

Top