ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം; പാലക്കാട് മോദിയുടെ റോഡ് ഷോ, പത്തനംതിട്ടയിൽ പൊതുസമ്മേളനം

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തില്‍ സന്ദർശനം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈമാസം 15നു പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.

19നു  പാലക്കാട് റോഡ്ഷോയും നടത്തും. 19നു രാവിലെ 10നു പാലക്കാട് ഗവ.മോയന്‍ സ്‌കൂള്‍ പരിസരത്ത് നിന്നു കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്‌ഷോ. ഗവ.മോയന്‍ സ്‌കൂള്‍ മുതല്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് വരെയും പരിഗണനയിലുണ്ട്. സുരക്ഷാസേനയുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനമാകൂ.

Top