കള്ളവോട്ട്; സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ റീപോളിംഗ് നടക്കും. . .

voteeeeeeeeeee

തിരുവനന്തപുരം: കള്ളവോട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ തീരുമാനമായി. ധര്‍മ്മടത്ത് രണ്ടും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീപോളിംഗ് നടക്കുക. ഇതോടെ സംസ്ഥാനത്ത് ഏഴു ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക.

മെയ് 19 ,ഞായറാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും വോട്ടെടുപ്പ്. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.

കാസര്‍ഗോട് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താനായിരുന്നു കഴിഞ്ഞ ദിവസം തീരുമാനിച്ചത്.

കാസര്‍ഗോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്ളോക്ക് എന്നിവടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ. യു. പി. എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുക.

Top