തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ പ്രചാരണത്തിനിറങ്ങില്ല; കടുപ്പിച്ച് വെള്ളാപ്പള്ളി

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് എതിരായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന.

തെരഞ്ഞെടുപ്പില്‍ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ പ്രചാരണത്തിനിറങ്ങില്ലെന്നാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നത്.

മണ്ഡലത്തിലെ ജനങ്ങളുടെ കാര്യങ്ങള്‍ ശശി തരൂര്‍ എം.പി നോക്കിയില്ലെന്നും ജനഹൃദയത്തില്‍ ഇടം പിടിച്ചത് കുമ്മനവും, ദിവാകരനുമാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ താന്‍ പ്രചാരണത്തിനിറങ്ങില്ലെന്നും മത്സരിക്കാന്‍ ഇറങ്ങുന്നവര്‍ യോഗം ഭാരവാഹിത്വം രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുകയും ചെയ്തു.

തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കാര്യം തന്നോട്ട് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top