വോട്ടെടുപ്പ് തീരാന്‍ മണിക്കൂറുകള്‍; നിര്‍ബന്ധിച്ച് മഷി പുരട്ടിച്ചെന്ന് ബിജെപിയ്‌ക്കെതിരെ പരാതി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണം.

യുപിയിലെ ചന്ദൗലിയില്‍ വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് മഷി പുരട്ടുകയും വോട്ടു ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നുവെന്നാണ് സമാജ്‌വാദി പാര്‍ട്ടി പരാതി ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, ബംഗാളില്‍ ഏഴാംഘട്ടത്തിലും അക്രമങ്ങള്‍ക്ക് കുറവില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡിലെയും 59 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.

2 മണി വരെ 41.58 ശതമാനം പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന ബംഗാളിലാണ് പോളിങ് ശതമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ആറ് ഘട്ടങ്ങളിലേതു പോലെ തന്നെ അക്രമസംഭവങ്ങള്‍ക്ക് ഇവിടെ കുറവില്ല.

Top