കെ.വി.തോമസുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: എറണാകുളം ലോക്‌സഭാ സീറ്റ് വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിനെ ഒപ്പം കൂട്ടാന്‍ ബിജെപി നേതാക്കള്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.

പ്രചരിക്കുന്ന വാര്‍ത്തകള്‍ സാങ്കല്‍പ്പികം മാത്രമാണെന്നും കെ.വി.തോമസുമായി എന്‍ഡിഎയോ ബിജെപി നേതാക്കളാരെങ്കിലുമോ യൊതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കെ.വി തോമസിനെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കുവാനാണ് നീക്കം നടക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍.

Top