മതേതര മുഖമില്ല; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോര്‍ജ്ജ്

pc-george

കോട്ടയം: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പി.സി.ജോര്‍ജ്ജ്. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരത്തിലൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നുമാണ് ജോര്‍ജ്ജ് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.ജോര്‍ജ്ജ് ഡല്‍ഹിയില്‍ എത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗം ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ കറുപ്പണിഞ്ഞ് ജോര്‍ജ്ജ് എത്തിയത് വാര്‍ത്തയായിരുന്നു.

Top