പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന് ചേരും. . .

indian parliament

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യത്തെ സമ്മേളനം ജൂണ്‍ ആറിന് ചേരാന്‍ തീരുമാനമായി. സ്പീക്കര്‍ തെരഞ്ഞെടുപ്പ് അടുത്തമാസം 10നാണ് നടക്കുന്നത്.

മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങായിരിക്കും ഇത്തവണ നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിരവധി ലോകനേതാക്കള്‍ ചടങ്ങിലേക്ക് അതിഥികളായെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 31ന് ആദ്യ മന്ത്രിസഭാ യോഗം ചേരുമെന്നും സൂചനയുണ്ട്. ഈ യോഗത്തിലാകും 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്.

Top