തെരഞ്ഞെടുപ്പ്; മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് പിഎസ് ശ്രീധരന്‍ പിള്ള

sreedharanpilla

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കുന്നത് സംബന്ധിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

കൂടാതെ, മോഹന്‍ലാലിനെയും സുരേഷ് ഗോപിയേയും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര്‍ വര്‍മ്മയെയും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പെടുത്തിയ ആര്‍എസ്എസ് റിപ്പോര്‍ട്ടും ശ്രീധരന്‍പിള്ള തള്ളിക്കളഞ്ഞു.

അങ്ങനെ ഒരു പട്ടിക ആര്‍എസ്എസിനില്ലെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പുതുമുഖങ്ങള്‍ വരണമെന്നാണ് ബിജെപിയുടെ നിലപാടെന്നും ടിപി സെന്‍കുമാര്‍ മത്സര സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ബിജെപിയെ ഉള്‍ക്കൊള്ളാന്‍ ജാതിമത ശക്തികള്‍ തയ്യാറാണെന്നും പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Top