തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; വാര്‍ത്ത തള്ളി ബോളിവുഡ് താരം മാധുരി ദീക്ഷിത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബോളിവുഡ് താരം മാധുരി ദീക്ഷിത് രംഗത്ത്.

മാധുരി പൂനെയില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ എത്തിയത്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമല്ലെന്നും മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് മാധുരി പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു മാധുരി പൂനെയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

Top