ആര്‍എസ്എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞു: വിനായകന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയം തന്നെ ഞെട്ടിപ്പിച്ചതായി നടന്‍ വിനായകന്‍.

ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതോടൊപ്പം ആര്‍എസ്എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞതായും വിനായകന്‍ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കണം. ബിജെപി മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം മലയാളികള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷം. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ട്. എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ല, വിനായകന്‍ വ്യക്തമാക്കി.

Top