ബിജെപിയുടെ സാധ്യതാ പട്ടിക തയ്യാറായി; ഘടകകക്ഷികളുമായി സീറ്റ് ധാരണയായിട്ടുണ്ടെന്ന് ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഒരു മണ്ഡലത്തില്‍ നിന്ന് മൂന്ന് ആളുകളുടെ പേരാണ്.

തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെയും രാജ്യസഭാ എംപി സുരേഷ് ഗോപിയുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആറ്റിങ്ങലില്‍ പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍. തൃശൂരില്‍ കെ.സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനും. പത്തനംതിട്ടയില്‍ എം.ടി.രമേശിന്റേയും പേരുകള്‍ ഉണ്ട്.

ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും മത്സരിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ,തൃശൂര്‍ സീറ്റിന് ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ തുഷാര്‍ വെള്ളപ്പാള്ളി മത്സരിക്കുകയാണെങ്കില്‍ മാത്രമായിരിക്കും സീറ്റ് വിട്ട് നല്‍കുകയുള്ളൂവെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ബിഡിജെഎസ് അടക്കമുള്ള എന്‍ഡിഎ ഘടകകക്ഷികളുമായി സീറ്റ് ധാരണയായിട്ടുണ്ടെന്നാണ് പി.എസ്.ശ്രീധരന്‍ പിള്ള അറിയിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായിട്ടില്ലെങ്കിലും സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ച് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top