രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ; വിധിയെഴുത്ത് മറ്റന്നാൾ

ന്യൂഡല്‍ഹി : രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 97 ലോക്സഭാ മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങിലും പുതുച്ചേരിയിലുമുള്‍പ്പെടെ 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

തമിഴ്‌നാട്ടിലെ 39 ലോക്‌സഭ മണ്ഡലങ്ങളും, കര്‍ണാകയില്‍ 28 മണ്ഡലങ്ങളില്‍ 14 മണ്ഡലങ്ങളും ഉള്‍പ്പെടെ 97 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. ചെന്നൈയിൽ ആണ് കമൽഹാസൻ , സ്റ്റാലിൻ, എടപ്പാടി പളനിസ്വാമി ഉൾപ്പടെയുള്ള പ്രധാന നേതാക്കൾ ഇന്ന് പ്രചാരണം നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമേ ഉത്തര്‍പ്രദേശിലെ 8 മണ്ഡലങ്ങളും, മഹാരാഷ്ട്രയിലെ 10 മണ്ഡലങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.

ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളിൽ മൂന്നിടത്തും പ്രചാരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലും ഛത്തീസ്ഗഡിലും തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.

Top