ഡല്‍ഹിയിലും താരമാകാന്‍ സുരേന്ദ്രനും സുരേഷ് ഗോപിയും ഇറങ്ങുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആറാഘട്ട പോളിംഗിനായി ഡല്‍ഹി ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള പ്രമുഖ പാര്‍ട്ടി നേതാക്കള്‍ ഡല്‍ഹിയിലെത്തുന്നുണ്ട്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തുടങ്ങിയവരാണ് ഈ മാസം നാല് മുതല്‍ ഏഴ് വരെ പ്രചാരണം നടത്തുന്നത്. ബി.ജെ.പി സൗത്ത് ഇന്ത്യന്‍ സെല്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ നാലിന് ഏഴ് മണിക്ക് സുരേന്ദ്രന്‍ സംസാരിക്കും.ദില്‍ഷാദ് ഗാര്‍ഡനില്‍ അഞ്ചിന് രാവിലെ 9.30ന് നടക്കുന്ന യോഗത്തിലും കെ. സുരേന്ദ്രന്‍ പ്രസംഗിക്കും.മെഹ്രോളിയില്‍ അഞ്ചിന് വൈകിട്ട് ആറിന് കെ. സുരേന്ദ്രനും വി. മുരളീധരന്‍ എംപിയും പ്രസംഗിക്കും.

അഞ്ചാം തീയതി വികാസ്പുരിയില്‍ രാവിലെ 10, ഹസ്താല്‍ 11, വൈകിട്ട് ആറിന് ഗോള്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ശോഭാ സുരേന്ദ്രന്റെ പ്രചാരണം നടക്കുക. ആര്‍.കെ. പുരത്ത് ആറിന് വൈകിട്ട് ഏഴ് മണിക്ക് സുരേഷ് ഗോപി എം.പി പങ്കെടുക്കുന്ന യോഗം നടക്കും. തുഗ്ലക്കാബാദിലും 7നു വൈകിട്ട് 7.30നു സുരേഷ് ഗോപി പ്രസംഗിക്കും. 12നാണു ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Top