നിർത്തിവെച്ച സഭ പുനരാരംഭിച്ചപ്പോൾ വീണ്ടും ബഹളം; ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞു

ദില്ലി: പാർലമെന്റ് സമ്മേളനത്തിന്റെ നാലാംദിവസവും ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടർന്ന് തടസ്സപ്പെട്ട സഭ രണ്ട് മണിക്ക് പുനരാരംഭിച്ചപ്പോൾ വീണ്ടും ബഹളം ശക്തമായി. തുടർന്ന് ലോക്സഭയും രാജ്യസഭയും നാളത്തേക്ക് പിരിഞ്ഞു. ഇരുപക്ഷത്തെയും ബഹളത്തെ തുടർന്നാണ് സഭ നിർത്തിയത്. രാഹുലിന്റെ പരാമർശങ്ങള്‍ ഉയർത്തി ബിജെപിയും അദാനി വിഷയത്തില്‍ പ്രതിപക്ഷവും ഏറ്റുമുട്ടിയതോടെ രണ്ട് മണിവരെയാണ് പാർലമെന്റ് നിര്‍ത്തിവച്ചത്.

സഭ തടസ്സപ്പെടുത്തുരുതെന്ന് സഭ അധ്യക്ഷന്‍മാർ ആവശ്യപ്പെട്ടെങ്കിലും മുദ്രാവാക്യം വിളിച്ച് ബിജെപി- പ്രതിപക്ഷ എംപിമാർ സഭയില്‍ ബഹളം വെക്കുകയായിരുന്നു. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തില്‍ എംപിമാർ വാ മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. പിന്നീട് പാർലമെന്റിന് പുറത്ത് പ്രതിപക്ഷം മനുഷ്യ ചങ്ങല തീർത്തും അദാനി വിഷയം ഉയർത്തി പ്രതിഷേധം തുടർന്നു. ദില്ലിയില്‍ കോണ്‍ഗ്രസ് പിസിസിയും പ്രതിഷേധം ഉയർത്ത

സഭ ചേരുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ള മന്ത്രിമാരുമായി ചർച്ച നടത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും പാർലമെന്റില്‍ യോഗം ചേർന്നു. വിദേശത്ത് നടത്തിയ പരാമർശങ്ങള്‍ക്ക് രാഹുല്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.

രാജ്യം വിദേശമണ്ണില്‍ അപമാനിക്കപ്പെടുമ്പോൾ നിശബ്ദമായിരിക്കാനാകില്ലെന്നും കിരണ്‍ റിജിജു ദില്ലിയില്‍ പറഞ്ഞു. ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റിന് പുറത്ത് മനുഷ്യചങ്ങല തീർത്തു പ്രതിഷേധിച്ചു. ഇന്ത്യ വിരുദ്ധ ശക്തികളുടെ ഭാഷയിലാണ് രാഹുൽഗാന്ധി സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി.

Top