നോയിഡയില്‍ വാഹനം നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു; ബിഹാര്‍ എംപിയുടെ മകന്‍ മരിച്ചു

accident

നോയിഡ: ഗ്രേറ്റര്‍ നോയിഡ അതിവേഗ പാതയില്‍ വാഹനാപകടം. സംഭവത്തില്‍ ബിഹാര്‍ എംപിയുടെ മകന്‍ മരിച്ചു. മുംഗറില്‍നിന്നുള്ള എല്‍ജെപി എംപി വീണ ദേവിയുടെ മകനും ഡല്‍ഹിയിലെ സ്വകാര്യ സര്‍വകലാശാലയില്‍ ബിബിഎ വിദ്യാര്‍ഥിയുമായ അശുതോഷാണു മരിച്ചത്.

അശുതോഷ് സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഉടന്‍തന്നെ അശുതോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ബലിയ മണ്ഡലത്തില്‍നിന്നുള്ള എല്‍ജെഡിപി മുന്‍ എംപി സൂരജ്ഭന്‍ സിംഗാണ് അശുതോഷിന്റെ പിതാവ്.

Top