കൊല്ലം : കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ മരവിപ്പിച്ചു. ലോഗോ വിവാദമായതിനെ തുടർന്നാണ് നടപടി. ആരോപണം വിദഗ്ധ സമിതി അന്വേഷിക്കും. ലോഗോയിൽ ശ്രീനാരായണ ഗുരുവിനെ ചിത്രീകരിച്ച വിധമാണ് വിവാദമായത്. ആകാശ വീക്ഷണമെന്ന നിലയിലാണ് ലോഗോയിൽ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചത്.
ശ്രീനാരായണ ഗുരുവിനെ വ്യക്തമായി അവതരിപ്പിച്ചില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നു. ലോഗോ പിൻവിച്ച് ഗുരുവിനെ അടയാളപ്പെടുത്തുന്ന പുതിയ ലോഗോ വേണമെന്ന ആവശ്യവും വ്യാപകമായി. സാംസ്കാരിക പ്രവർത്തകരും ലോഗോയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോഗോ മരവിപ്പിച്ചുള്ള നടപടി ഉണ്ടായത്.