logitek m 720 multi device mouse

രേ സമയം മൂന്ന് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൗസുമായി ലോജിടെക് അമ്പരപ്പിക്കുന്നു. ലോജിടെക് എം 720 ട്രയാത്‌ലണ്‍ മള്‍ട്ടിഡിവൈസ് മൗസ് ആണ് ഒരു ബട്ടണില്‍ വിരലോടിച്ചാല്‍ മൂന്ന് കമ്പ്യൂറുകളില്‍ പ്രവര്‍ത്തനം സാധ്യമാക്കുന്നത്.

ലോജിടെക്യൂനി ഫൈയിങ് റിസീവര്‍ അല്ലെങ്കില്‍ ബ്ലൂടൂത്ത് എന്നീ രണ്ട് വഴിയിലാണ് ഉപകരണങ്ങളുമായി മൗസിനെ ബന്ധിപ്പിക്കക.

വിന്‍ഡോസ്, ആപ്പിളിന്റെ മാക് ഒ.എസ് എക്‌സ്, ക്രോം, ആന്‍ഡ്രോയിഡ്, ലിനക്‌സ് എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിപണിയില്‍ ഏകദേശം 4,700 രൂപ ആണ് വില.അതിവേഗമുള്ള ഹൈപ്പര്‍ ഫാസ്റ്റ് സ്‌ക്രോള്‍ വീലാണിതിന്.

10 ദശലക്ഷം ക്ലീക്കുകള്‍ താങ്ങാന്‍ ശേഷിയുണ്ട്.ഇനി മൗസിന്റെ ക്ലിക് ശബ്ദം അലോസരമായി തോന്നുന്നുവെങ്കില്‍ അതിനും ലോജിടെക്കിന്റെ കൈയില്‍ മറുപടിയുണ്ട്.

ലോജിടെക് എം 220 സൈലന്റ്, ലോജിടെക് എം330 സൈലന്റ് പ്ലസ് എന്നിവയണ് ഒച്ചയുണ്ടാക്കാതെ പ്രവര്‍ത്തിക്കുന്ന മൗസുകള്‍. 90 ശതമാനം ശബ്ദവും കുറച്ചു.

മൗസില്‍ ശബ്ദമുണ്ടാകുന്നതിന്റെ ഉറവിടം പരിശോധിച്ച് ഡെസിബല്‍ ലെവല്‍ കുറച്ചാണ് ക്ലിക്കിന്റെ നിലവാരം പോകാതെ ശബ്ദശല്യം കുറയ്ക്കുന്നത്.

Top