Lodha Committee submits report on BCCI reforms to Supreme Court

ന്യൂഡല്‍ഹി: ബി.സി.സി.ഐ.യെ അടിമുടി പരിഷ്‌കരിക്കുന്നതിനായി ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബി.സി.സി.ഐ.യുടെ ഘടനയും ഭരണഘടനയും സംബന്ധിച്ച നിര്‍ദേശങ്ങളാണ് സമിതി സമര്‍പ്പിച്ചത്.

ബി. സി.സി.ഐ. ഭാരവാഹികള്‍, വിവിധ സംസ്ഥാന അസോസിയേഷനുകളുടെ ഭാരവാഹികള്‍, മുന്‍ ക്യാപ്റ്റന്മാരായ ബിഷന്‍ സിങ് ബേബി, കപില്‍ദേവ്, സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരില്‍ നിന്ന് തെളിവെടുത്തശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് സമിതി പറഞ്ഞു.

ബി.സി.സി.ഐ.യ്ക്കും ഐ.പി.എല്ലിനും രണ്ട് വ്യത്യസ്ത ഭരണസമിതികള്‍ വേണം എന്നതാണ് അദ്ദേഹം സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ പ്രധാനം. ഐ.പി.എല്‍ ഭരണസമിതിക്ക് നിയന്ത്രിത സ്വയംഭരണാധികാരം മതിയെന്നും സമിതി ശുപാര്‍ശ ചെയ്തു. കളിക്കാരുടെ അസോസിയേഷന്‍ രൂപവത്കരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Top