Lodha committee repercussions: BCCI may be forced to end pension scheme

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ബിസിസിഐ നല്‍കിവരുന്ന പെന്‍ഷന്‍ നിലച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പെന്‍ഷന്‍ സമ്പ്രദായം ബിസിസിഐ അവസാനിപ്പിക്കുമെന്ന് സൂചനകള്‍ പുറത്തുവരുന്നത്.

അന്താരാഷ്ട്ര, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പരസ്യങ്ങളുടെ ഇടവേളകളില്ലാതെ സംപ്രേക്ഷണം ചെയ്യണമെന്ന് ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇത് നിലവില്‍ വരുത്തിയാല്‍ ബിസിസിഐക്ക് ലഭിക്കുന്ന പരസ്യ വരുമാനത്തിന്റെ 75 ശതമാനവും നിലയ്ക്കും. ഇത് ഏകദേശം 2000 കോടി രൂപ വരും. ഇത് കണക്കിലെടുത്താണ് പെന്‍ഷന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നത്.

പെന്‍ഷന്‍ നല്‍കിവരുന്നത് കൂടാതെ ബിസിസിഐ നടപ്പിലാക്കുന്ന പല പദ്ധതികളും ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ വന്നാല്‍ നിലയ്ക്കുമെന്ന് സൂചനയുണ്ട്.

Top