ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ച് റെനോയുടെ എംപിവി ലോഡ്ജിയ

ബെംഗളൂരു: ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ച് ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോയുടെ എംപിവി ലോഡ്ജിയ. വാഹനത്തിന്റെ വില്‍പ്പനക്കുറവ് കാരണമാണ് ഇന്ത്യയില്‍ ഉല്‍പ്പാദനം അവസാനിപ്പിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്റാം മാമില്ലാപള്ളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 നവംബര്‍ മാസത്തില്‍ വെറും ആറ് യൂണിറ്റ് റെനോ ലോഡ്ജി മാത്രമാണ് ഇന്ത്യയില്‍ വിറ്റത്. എന്നാല്‍ 2018 ല്‍ ഇതേ കാലയളവില്‍ 652 യൂണിറ്റ് വില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.

2015 ല്‍ ആണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിരുന്നത്. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരുന്നു റെനോ ലോഡ്ജിയുടെ ഹൃദയം.

പെട്രോള്‍ എന്‍ജിന്‍ ഓപ്ഷന്‍ ഒരിക്കലും ലഭ്യമായിരുന്നില്ലെന്നതും കമ്പനിക്ക് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബിഎസ് 6 നിലവാരത്തിലേക്ക് പരിഷ്‌കരിക്കാതെ കെ9കെ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കാനാണ് റെനോ ആദ്യം തീരുമാനിച്ചത്. ആ തീരുമാനം ഒടുവില്‍ വാഹനത്തിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചു എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Top