അട്ടപ്പാടിയിലും വെട്ടുകിളി ശല്യം രൂക്ഷമാകുന്നു; വ്യാപകമാകുന്നത് പുല്‍ച്ചാടി ഇനത്തില്‍പ്പെട്ടത്

പാലക്കാട്: അട്ടപ്പാടിയിലും വെട്ടുകിളി ശല്യം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഉത്തരേന്ത്യയില്‍ വ്യാപകമായി കൃഷി നശിപ്പിച്ച ഇനം വെട്ടു കിളികളല്ല അട്ടപ്പാടിയിലുള്ളതെന്നാണ് സൂചന. പുല്‍ച്ചാടി ഇനത്തില്‍ പെട്ട ജീവികളാണ് കൃഷി നശിപ്പിക്കുന്നത്.അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലാണ് കൂട്ടമായി ഈ ജീവികള്‍ എത്തുന്നത്.

പച്ചക്കറിയും മറ്റ് കൃഷികളുടെയും ഇലകളാണ് ഇവ തിന്നുതീര്‍ക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ കീട രോഗ ശാസ്ത്ര വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ അട്ടപ്പാടിയില്‍ പരിശോധന നടത്തി. ഉത്തരേന്ത്യയിലേത് പോലുള്ള വെട്ടുകിളികള്‍ അട്ടപ്പാടിയില്‍ ഇല്ലെന്ന് കണ്ടെത്തി. ഈ ജീവികളെ കൊല്ലുന്നതിനായി വേപ്പണ മിശ്രിതം ഉപയോഗിക്കാമെന്നും കൃഷി വകുപ്പ് പറഞ്ഞു.

Top