ലോകത്തെ ഏറ്റവും ആക്രമണകാരിയായ യുദ്ധവിമാന നിർമ്മാണം ഇനി ഇന്ത്യയിൽ !

ന്യൂഡൽഹി: വിനാശകാരിയായ ആക്രമണകാരി എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും പവർഫുൾ യുദ്ധവിമാനത്തിന്റെ നിർമ്മാണം ഇന്ത്യയിൽ.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ വമ്പൻ പദ്ധതി ഇന്ത്യയിലെത്തുന്നത്.

ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് അമേരിക്കയുടെ എഫ് 16 യുദ്ധവിമാനങ്ങൾ ഇനി ഇന്ത്യയുടെ ‘കയ്യൊപ്പോട്’ കൂടിയാണ് യാത്രയാവുക.

പ്രമുഖ അമേരിക്കൻ യുദ്ധവിമാന കമ്പനിയായ ലോക്ക് ഹീഡ് മാർട്ടിനാണ് എഫ് – 16 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിന്ന് നിർമ്മിച്ച് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഒറ്റ എൻജിനുള്ള 100 യുദ്ധവിമാനങ്ങൾ ആദ്യഘട്ടത്തിൽ നിർമ്മിക്കുവാൻ തയ്യാറായി മറ്റൊരു പ്രമുഖ നിർമ്മാണ കമ്പനിയായ സ്വീഡലിലെ സാമ്പും രംഗത്തുവന്നിട്ടുണ്ട്.

ലോക്ക് ഹീഡിന് നിലവിൽ ടെക്സസ്, ഫോർട്ട്വർത്ത് എന്നിവടങ്ങളിൽ മാത്രമാണ് പ്ലാന്റുകൾ ഉള്ളത്. ഇത് ഇപ്പോൾ കലിഫോർണിയയിലെ ഗ്രീൻ വില്ലയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.

ഇന്ത്യയിലേക്ക് കൂടി നിർമ്മാണം വ്യാപിപ്പിക്കുന്നത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്.

വിമാനം തദ്ദേശീയമായി നിർമ്മിക്കുന്നത് സംബന്ധിച്ച്
ലോക്ക് ഹീഡ് മാർട്ടിൻ , സാബ് കമ്പനികൾക്ക് ഇന്ത്യ ഔദ്യോഗികമായി ഉടൻ തന്നെ അറിയിപ്പു നൽകും.

പാക്കിസ്ഥാനെയും ചൈനയെയും ഏറെ അസ്വസ്ഥമാക്കുന്നതാണ് യുദ്ധ കമ്പനികളുടെ ഈ തീരുമാനം.

ലോകത്തിന്റെ പ്രധാന ആയുധ നിർമ്മാണശാലയായി അധികം വൈകാതെ ഇന്ത്യ മാറുമെന്നതാണ് ശത്രുരാജ്യങ്ങളുടെ ചങ്കടിപ്പിക്കുന്നത്.

നിലവിൽ റഷ്യൻ, ഫ്രാൻസ്, ഇസ്രയേൽ കമ്പനികളുമായും സമാന രൂപത്തിലുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.

ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ മുന്നേറ്റ പാതയിലാണിപ്പോൾ ഇന്ത്യ എന്നാണ് ലോക രാഷ്ട്രങ്ങളുടെ വിലയിരുത്തൽ.

തുടർച്ചയായുള്ള ഐ.എസ്.ആർ.ഒയുടെ ലക്ഷ്യം തെറ്റാതെയുള്ള കൃത്യതയോടെയുള്ള വിക്ഷേപണ വിജയം നാസയിലെ ശാസ്ത്രജ്ഞൻ മാർ പോലും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

സൈന്യത്തെ പൂർണ്ണമായും ആധുനികവൽക്കരിക്കുന്നതിനുള്ള നീക്കങ്ങൾക്കും ഇന്ത്യ ഇപ്പോൾ തുടക്കമിട്ടിട്ടുണ്ട്.

Top