യുപിയില്‍ മൂന്ന് ജില്ലകളിലൊഴികെ ലോക്ക്ഡൗണ്‍ ഒഴിവാക്കി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് ജില്ലകളിലൊഴികെ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍ നിയന്ത്രണം തുടരുക.

എങ്കിലും, രാത്രി കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിവ തുടരും. ലോക്ഡൗണ്‍ നീക്കാത്ത മൂന്ന് ജില്ലകളിലും 600 ലേറെ പേര്‍ ചികിത്സയിലുണ്ടെന്നാണ് യു.പി സര്‍ക്കാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം, ബറേലിയിലും ബുലന്ദ്ഷഹറിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ഇതുവരെ 2.23 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

 

 

Top