കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ ലോക്ക്ഡൗണ്‍ ലംഘനം നടത്തി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകരില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. മഹാരാഷ്ട്രയിലുള്ള ബന്ധുവിനെ സിപിഎം പ്രാദേശിക നേതാവും ഭാര്യയായ പഞ്ചായത്ത് അംഗവും നാട്ടിലേക്ക് എത്തിച്ചത് അനധികൃതമായെന്നും വിവരം.

മെയ് 4 ന് തലപ്പാടി എത്തിയ മഹാരാഷ്ട്ര സ്വദേശിയായ ബന്ധുവിന് പാസുണ്ടായിരുന്നില്ല. ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ സിപിഎം നേതാവിന് രോഗലക്ഷണം ഉണ്ടായിരുന്നു. തൊണ്ടവേദനയെ തുടര്‍ന്ന് ഇഎന്‍ടി ഡോക്ടറെ ഇയാള്‍ കണ്ടിരുന്നെങ്കിലും ക്വാറന്റൈനില്‍ പോയില്ല.

ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതുവരെ നേതാവ് നിരവധിയിടങ്ങളില്‍ എത്തിയെന്നാണ് വിവരം. ഭാര്യക്കും ഭര്‍ത്താവിനും കൂടി 80 ലേറെ പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇവരുടെ 11,8 വയസ്സുള്ള മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ സിപിഎം നേതാവിനും ഭാര്യയായ പഞ്ചായത്ത് അംഗത്തിനുമെതിരെ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Top