ലോക്ക്ഡൗണ്‍ ലംഘനം; തിരുവല്ലയില്‍ സിപിഎം പൊതുയോഗം

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പൊതുയോഗം. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന 49 കുടുംബങ്ങളെ വരവേല്‍ക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആള്‍ക്കൂട്ടമായി മാറിയത്. പാര്‍ട്ടിയിലേക്ക് പുതുതായി ചേര്‍ന്നവര്‍ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സര്‍ക്കാര്‍ നടപ്പാക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു. അതേസമയം പരിപാടിക്ക് ധാരാളം പേര്‍ എത്തിയിരുന്നുവെങ്കിലും ആള്‍ക്കൂട്ടമുണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. പരിപാടിക്ക് വന്നവര്‍ മാലയിട്ട് മാറി നില്‍ക്കുകയായിരുന്നുവെന്നും ഉദയഭാനും വിശദീകരിക്കുന്നു.

Top