ലോക്ക്ഡൗണ്‍ ലംഘിച്ചു; ബംഗാളില്‍ 3 ബിജെപി എംഎല്‍എമാര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാളില്‍ ലോക്ഡൗണ്‍ ലംഘിച്ചതിന് മൂന്ന് ബിജെപി എംഎല്‍എമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദമോയ് ബര്‍മന്‍, ശങ്കര്‍ ഘോഷ്, ശിഖ ചതോപാധ്യ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് അവരെ വിട്ടയച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രതിഷേധം നടത്തിയതെന്ന് ബിജെപി എംഎല്‍എമാര്‍ പറഞ്ഞു.

അതേസമയം പ്രതിഷേധം നടത്തിയ ബിജെപി എംഎല്‍എ മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സംസ്ഥാനത്ത് കൊവിഡ് മഹാമാരി പടരുന്നതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. ഇതാണ് ബിജെപി നേതാക്കളുടെ യഥാര്‍ത്ഥ മുഖമെന്നും ടിഎംസി നേതാവ് ഗൗതം പറഞ്ഞു. വൈറസിനെ തടയാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിലും രാഷ്ട്രീയം കളിക്കുകയാണ് ബിജെപി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top