1165 അതിഥി തൊഴിലാളികളുമായി ആലുവയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് ട്രെയിന്‍ പുറപ്പെട്ടു

കൊച്ചി: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കുടുങ്ങിയ 1165 അതിഥി തൊഴിലാളികളുമായി ആലുവയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് ട്രെയിന്‍ പുറപ്പെട്ടു. രാവിലെ പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് വൈകി യാത്രയാരംഭിച്ചത്. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ അനുമതിക്കായി കാത്തുനില്‍ക്കുകയായിരുന്ന ട്രെയിന്‍ രാത്രി 8.30 ഓടെയാണ് പുറപ്പെട്ടത്.

പശ്ചിമ ബംഗാളിലേക്കുള്ള അടുത്ത ട്രെയിന്‍ 10 മണിക്ക് ആലുവയില്‍ നിന്നും പുറപ്പെടും. അതിഥി തൊഴിലാളികളെ സ്റ്റേഷനിലേക്ക് എത്തിച്ചു തുടങ്ങി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ബീഹാര്‍ ഝാര്‍ഖണ്ട് സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികളുമായി ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന അഞ്ചു ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഇരു സംസ്ഥാനങ്ങളുടെയും അനുമതി ലഭിക്കാത്തതാണ് റദ്ദാക്കാന്‍ കാരണം.

Top