ലോക്ക്ഡൗണ്‍: സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് രണ്ടാം തരംഗത്തിലെ വ്യാപന പ്രതിസന്ധി കണക്കിലെടുത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. ഈ രണ്ടു ദിവസങ്ങളിലും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളായിരിക്കും.

ഇന്നും നാളെയും ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കൂ. പാഴ്‌സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ സത്യവാങ്മൂലം ഉപയോഗിക്കാവൂ. മെഡിക്കല്‍ സ്‌റ്റോര്‍, പാല്‍, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയേ തുറക്കാവൂ.

അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ഇവര്‍ ജോലിസ്ഥലത്തേക്കും തിരികെയും നിശ്ചിത സമയത്ത് മാത്രം യാത്ര ചെയ്യണം. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കരുതണം. ട്രെയിന്‍, വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റും മറ്റു യാത്രാരേഖകളും കാണിക്കാം.
വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര അനുവദിക്കും.

Top