തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ പിന്‍വലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ പിന്‍വലിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം ശക്തമായ സാഹചാര്യത്തിലാണ് തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

എല്ലാ കടകളും രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം. ഹോട്ടലുകളില്‍ രാത്രി 9 വരെ പാഴ്‌സല്‍ നല്‍കാം. മാള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ബ്യൂട്ടി പാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവയും തുറക്കാം. ജിമ്മുകളും തുറക്കാം. ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും പാഴ്‌സല്‍ നല്‍കും. മല്‍സ്യ മാര്‍ക്കറ്റുകളും നിയന്ത്രണത്തോടെ തുറക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Top