പ്രത്യേക സര്‍വ്വീസ് ട്രെയിനുകളില്‍ ടിക്കറ്റിന് 50 രൂപ അധികം ഈടാക്കും: ഇന്ത്യന്‍ റെയില്‍വേ

ചെന്നൈ: ലോക്ഡൗണില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകളില്‍ ടിക്കറ്റിന് 50 രൂപ അധികം ഈടാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും അധിക നിരക്കുകള്‍ ബാധകമാണ്.

സ്ലീപ്പര്‍ ക്ലാസ് നിരക്കിന് പുറമേയാണ് യാത്രക്കാരില്‍ നിന്ന് 50 രൂപ വീതം അധികമായി ഈടാക്കുക. സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജായി 30 രൂപ, പ്രത്യേക ചാര്‍ജായി 20 രൂപ എന്നിങ്ങനെയാണ് വാങ്ങുന്നത്. ഇതുസംബന്ധിച്ച് സതേണ്‍ റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ റെയില്‍വേ സോണുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് ഉത്തരവ് കൈമാറി.

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സ്വന്തം നാട്ടിലെത്താനാണ് കഴിഞ്ഞദിവസം മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തിയത്.

ലോക്ഡൗണില്‍ ജോലിയും കൂലിയുമില്ലാതെ കുടുങ്ങിയ അന്തര്‍സംസ്ഥാനതൊഴിലാളികളും വിദ്യാര്‍ത്ഥികളും അടക്കമുള്ളവരാണ് ഈ സൗകര്യം ഏറെയും ഉപയോഗിക്കുന്നത്.

Top