കണ്ണൂര്‍ സബ് ജയില്‍ അവതരിപ്പിക്കുന്ന ‘ലോക്ഡൗണ്‍’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കണ്ണൂര്‍ സബ് ജയില്‍ അവതരിപ്പിക്കുന്ന ‘ലോക്ഡൗണ്‍’ ഷോര്‍ട്ട് ഫിലിം. ഏഴു മിനിറ്റു ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ഗൗതം പ്രദീപാണ്.

ലോക്ഡൗണ്‍ കാലത്തെ ജയിലിലെ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടവും എല്ലാ സഹായങ്ങള്‍ക്കും പൊലീസ് ഒപ്പമുണ്ടെന്ന സന്ദേശവുമാണ് ഷോര്‍ട്ട് ഫിലിം നല്‍കുന്നത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്.

സംവിധായകന്‍ ഗൗതം പ്രദീപിനെ കൂടാതെ സുര്‍ജിത് പുരോഹിത്, ഗാനശ്രീ, രാധാകൃഷ്ണന്‍ തലച്ചലങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍, ഫ്രെയിം മെയ്‌ക്കേര്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തിന് സരിന്‍ രവീന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്, സംഗീതം ഒരുക്കിയിരിക്കുന്നത് ഷിബു സുകുമാരനാണ്.

Top