രാജ്യത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണില്‍ വീണ്ടും ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കടകള്‍, പട്ടണ മേഖലകളിലെ ബ്രഡ് ഫാക്ടറികള്‍, പാല്‍ സംസ്‌കരണ കേന്ദ്രങ്ങള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍ എന്നിവ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

സ്വന്തം വീടുകളിലും പ്രത്യേക സ്ഥാപനങ്ങളിലും വയോധികരെ പരിചരിക്കുന്നവര്‍ക്കും ഇളുവകള്‍ അനുവദിച്ചിട്ടുണ്ട്. നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ വിഭാഗങ്ങള്‍ അവശ്യ മേഖലയാക്കുന്നത്. ഇവ പ്രവര്‍ത്തിക്കുമ്പോഴും സാമൂഹിക അകലം പാലിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ജില്ല അധികാരികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം അടിയന്തരമായി കൈമാറി ആശയക്കുഴപ്പം ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Top