ലോക്ക്ഡൗണില്‍ കുടുങ്ങി നാട്ടിലേക്ക് വരാനിരുന്ന മലയാളി മുംബൈയില്‍ ഹൃദയാഘാതം വന്ന് മരിച്ചു

മുംബൈ: ലോക്ക് ഡൗണില്‍ കുടുങ്ങി മുംബൈയിലായ മലയാളി യുവാവ് നാട്ടിലേക്ക് വരാനിരിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. അങ്കമാലി പുളിയനം മായാട്ടു വീട്ടില്‍ അനൂപ് കുമാറാ(40)ണ് മരിച്ചത്. മുംബൈയിലായിരുന്ന അനൂപ് നാട്ടിലേക്ക് മടങ്ങനായി നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് ഒരു ലക്ഷത്തോളം മറുനാടന്‍ മലയാളികളാണ് കേരളത്തിലേക്ക് മടങ്ങാന്‍ അവസരം കാത്തിരിക്കുന്നത്. എന്നാല്‍ നിലവില്‍ അതിര്‍ത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ മലയാളികളും എത്തുന്നത്.

Top