ലോക്ക്ഡൗണ്‍; ലോട്ടറി നറുക്കെടുപ്പുകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 10, 11, 12, 14 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിന്‍ വിന്‍, സ്ത്രീശക്തി, അക്ഷയ, ഭാഗ്യമിത്ര, എന്നീ ടിക്കറ്റുകളുടെ നറുക്കെടുപ്പ് മാറ്റിവച്ചു. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.

ഇതിനൊപ്പം മെയ് 13, 14, 17, 18, 19, 20,21,22,23,25,26, 27 തീയതികളില്‍ നിശ്ചയിച്ചിരുന്ന കാരുണ്യ പ്ലസ് കെഎന്‍368, നിര്‍മല്‍ എന്‍ആര്‍ 224, വിന്‍വിന്‍ 616, സ്ത്രീ ശക്തി എസ്എസ് 261, അക്ഷയ എകെ 498, കാരുണ്യ പ്ലസ് കെഎന്‍ 369, നിര്‍മല്‍ എന്‍ ആര്‍ 225, കാരുണ്യ കെആര്‍ 500, വിന്‍ വിന്‍ ഡബ്യൂ 617, സ്ത്രീശക്തി എസ്എസ് 262, അക്ഷയ എകെ 499, കാരുണ്യ പ്ലസ് കെഎന്‍ 370, എന്നീ ഭാഗ്യക്കുറികള്‍ റദ്ദാക്കി.

 

Top