ലോക്ക്ഡൗണിലും ചരക്ക് നീക്കം തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

lorry

ഡല്‍ഹി: ദേശീയ ലോക്ക് ഡൗണ് പശ്ചാത്തലത്തില്‍ ചരക്കുനീക്കം തടസപ്പെടാന്‍ പാടില്ലെന്ന് വീണ്ടും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിന് യാതൊരു തടസവും ഉണ്ടാവാന്‍ പാടില്ലെന്നും ചരക്കുനീക്കത്തിനായി പ്രത്യേക പാസുകള്‍ നിര്‍ബന്ധമാക്കരുതെന്നുമാണ് സംസ്ഥാനങ്ങളോട് കേന്ദ്ര അഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര അഭ്യന്തര സെക്രട്ടറി കത്തയച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ട്രക്കുകളില്‍ രണ്ട് ഡ്രൈവര്‍, ഒരു സഹായി എന്നിവരെ കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ അനുവദിക്കണമെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം നിര്‍ദേശിക്കുന്നു. അന്തര്‍ സംസ്ഥാന ചെക്‌പോസ്റ്റുകളില്‍ പ്രത്യേക പാസ് ആവശ്യപ്പെട്ട് ട്രക്കുകള്‍ തടയുന്നതിനെതിരെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.

Top