തെലങ്കാനയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍

ഹൈദരാബാദ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെലങ്കാനയിലും നാളെ മുതല്‍ പത്ത് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്. ഇതോടെ ആന്ധ്രാപ്രദേശ് ഒഴികെയുള്ള എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ആകും. കര്‍ണാടകയിലും തമിഴ്‌നാട്ടിലും മെയ് 24 വരെ ലോക്ക്ഡൗണ്‍ ആണ്. എല്ലാ ദിവസവും രാവിലെ ആറു മുതല്‍ പത്ത് വരെ അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ടാകുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു.

 

Top