ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് മുതല്‍ ലോക്ഡൗണ്‍

കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. രോഗബാധ ജനസംഖ്യാ അനുപാതം 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കി തുടങ്ങും.

52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളിലാണ് നിലവില്‍ നിയന്ത്രണം ഉള്ളത്. ഐ.പി.ആര്‍. 14-ല്‍ ഏറെയുള്ള ജില്ലകളില്‍ മൈക്രോ-കണ്ടെയിന്‍മെന്റ് സോണുകള്‍ 50 ശതമാനത്തില്‍ അധികം വര്‍ധിപ്പിക്കും.

Top