ഒഡീഷയില്‍ ലോക്ക്ഡൗണ്‍ നീട്ടി

ഒഡിഷ: ഒഡിഷയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ ഒന്ന് വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ജൂണ്‍ ഒന്നിന് ശേഷം രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കിഴക്കന്‍ ഒഡിഷയിലെ ചില ജില്ലകളില്‍ വൈറസ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം.

നിലവില്‍ ഒഡിഷയില്‍ 94,293 കൊവിഡ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1086 പുതിയ കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തു.

 

Top